2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ- ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ(തൂഫാൻ തദ്ദേശം) രണ്ടാം ഘട്ടത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്‍റെ തൂഫാൻ തദ്ദേശം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഇസഡ് ആന്‍റണി പോലീസ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു. തൂഫാൻ ഫ്ലാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണം, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ ശ്രീ.സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, യുവജനങ്ങൾ, അധ്യാപകർ, സർവീസ് പെൻഷൻകാർ, മറ്റ് സന്നദ്ധ സംഘടനാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Operation TOOFAN 2.0