കാഴ്ചപ്പാടും ദൌത്യവും
പഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)
“ജനപങ്കാളിത്തത്തോടെയും സുതാര്യ ഭരണ സംവിധാനത്തോടെയും സാമൂഹ്യനീതി, സമഗ്ര വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കി എല്ലാവർക്കും സമത്വവും സുരക്ഷയും ക്ഷേമവും ലഭിക്കുന്ന മാതൃകാപഞ്ചായത്തായി വളരുക.”
പഞ്ചായത്തിന്റെ ദൗത്യം (Mission)
- ഗ്രാമവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക.
- ശുചിത്വം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുൻഗണന നൽകുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക.
- കാർഷികം, സ്വയംതൊഴിൽ, ചെറുകിട സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വളർച്ച കൈവരിക്കുക.
- ഹരിതപരിസ്ഥിതിയും സുസ്ഥിര വികസനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുക.
- ജനങ്ങളുടെ പങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണസംവിധാനം ശക്തിപ്പെടുത്തുക.